B. Ed കരിക്കുലത്തിന്റെ ഭാഗമായി 03-10-2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണി മുതൽ മലയാളവിഭാഗം വിഷയക്കൂട്ടായ്മ ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഐന എല്ലാവരെയും സ്വാഗതം ചെയ്തു.തുടർന്ന് മലയാളം അധ്യാപകനായ അഖിൽ സാർ അധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പൽ റിജു ജോൺ സാറും അഡ്മിനിസ്ട്രേറ്റർ സൈമൺ കുര്യക്കോസ് അച്ഛനും ആശംസകളും ലോഗോ പ്രകാശനവും നടത്തി. അതിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു. ഇടയ്ക്ക് ചായയും ഉണ്ണിയപ്പവും കൊടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഗിഫ്റ്റും നൽകി.വൈകിട്ടു 3:30 ഓടെ ദേശീയ ഗാനം പാടി പരിപാടി അവസാനിപ്പിച്ചു.
![]() |
No comments:
Post a Comment